Top

വിവാഹിതയായ യുവതി ഒപ്പം വരാത്തതില്‍ പ്രതികാരം; വീട്ടിലെത്തി വെട്ടി പരുക്കേല്‍പ്പിച്ചു

10 Aug 2022 2:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാഹിതയായ യുവതി ഒപ്പം വരാത്തതില്‍ പ്രതികാരം; വീട്ടിലെത്തി വെട്ടി പരുക്കേല്‍പ്പിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ് അഖിലിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയെ ഒപ്പംതാമസിക്കാന്‍ പ്രതി നിര്‍ബന്ധിച്ചിരുന്നു.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇവര്‍ അഖിലിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല. നിരന്തരം ആവശ്യം ഉന്നയിച്ച പ്രതി യുവതിയെ ശല്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം 35കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖില്‍ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു.

പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അഖില്‍. എസ്‌ഐ സൂര്യ, ഭൂവനേന്ദ്രന്‍, വിജയന്‍, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

STORY HIGHLIGHTS: Man arrested for attacking housewife who rejected love proposal

Next Story