Top

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യ പ്രതി ഷുഹെെബ് പിടിയിൽ

കൊലപാതകത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ഷുഹെെബിനെയാണ് പൊലീസ് പിടികൂടിയത്

2 April 2022 3:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യ പ്രതി ഷുഹെെബ് പിടിയിൽ
X

മലപ്പുറം: മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലർ അബ്ദുല്‍ ജലീലിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. കൊലപാതകത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോയ ഷുഹെെബിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസിലെ മൂന്ന് പ്രതികള്‍ പിടിയിലായി. കേസിലെ പ്രതികളായ രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പാര്‍ക്കിങ്ങിനെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

മുഖ്യ പ്രതിയായ ഷുഹൈബിനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചന നൽകിയിരുന്നു. നെല്ലിക്കുത്ത് സ്വദേശിയായ ഷംസീർ, മഞ്ചേരി സ്വദേശിയായ മജീദ് എന്നിവരെയാണ് പൊലീസ് നേരത്തെ പിടികൂടിയത്. മഞ്ചേരി സ്വദേശികളായ അബ്ദുള്‍ മജീദും, ഷുഹൈബുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. പിന്നീട് അറസ്റ്റ് ചെയ്ത മജീദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നെല്ലിക്കുത്ത് സ്വദേശിയായ ഷംസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ ജലീല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് കൗണ്‍സിലര്‍ സഞ്ചരിച്ച വാഹനത്തിന് വഴി കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് അബ്ദുല്‍ ജലീലിന് നേരെ ആക്രമണം നടന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയോട്ടി തകര്‍ന്ന അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമായിക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

Story highlights: Main accused in the murder of municipal councilor has been arrested

Next Story

Popular Stories