Top

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

24 Feb 2022 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

13കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മദ്രസാ അധ്യാപകൻ അറസ്റ്റിൽ
X

പതിമൂന്ന് വയസുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചത്. ഇൻസ്പെക്ടർ വി.എം കേഴ്സൻറെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാനസിക വൈകല്യമുള്ള പെൺകു‌‌ട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; ഒരാൾ അറസ്റ്റില്‍

ഡൽഹിയിൽ മാനസിക വൈകല്യമുള്ള പെൺകു‌‌ട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കുറ്റം ചെയ്ത മറ്റൊരാൾക്കായി ഡൽഹിയിലും യുപിയിലെ ഹർദോയിയിലും പൊലീസ് തെരച്ചിൽ തു‌രുകയാണ്. ഒരാഴച മുമ്പാണ് പെൺകുട്ടിയെ കാണാതായത്. തെരച്ചിലിൽ കു‌ട്ടിയു‌ടെ മൃതദേഹം അഴുകിയ നിലയിൽ ബാ​ഗിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്.

ഫെബ്രുവരി 15 നാണ് പെൺകുട്ടിയു‌ടെ കാണാതായെന്ന് പരാതി നൽകിയത്. അന്വേഷണം ന‌ടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനി‌ടെ നരേയിൽ ഒരു കടയുടമ തന്റെ കടയിൽ നിന്ന് ദു‍ർ​ഗന്ധം വമിക്കുന്നുണ്ടെന്ന് പൊലീസിനെ അറിയിച്ചു. കടയിലെ ഒരു തൊഴിലാളിയെ കാണാനില്ല. താൻ ഝാൻസിയിലായിരുന്നതിനാൽ ശനിയാഴ്ചാണ് തിരിച്ചെത്തിയതെന്നും വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേ​ഹം ചാണകവരളികൾക്കുള്ളിൽ ബാ​ഗിലാക്കിയ നിലയിൽ കണ്ടെത്തിയത്.

കടയുടമ നൽകിയ മൊഴിയു‌ടെ അടിസ്ഥാനത്തിൽ കടയിലെ തൊഴിലാളി തന്നെയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശേഷം മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സന്നോത്ത് ഗ്രാമത്തിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടി. ഫെബ്രുവരി 12ന് സുഹൃത്തിനെ കടയിലേക്ക് വിളിച്ചുവരുത്തിയതായും ഇരുവരും സമീപവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും ഇയാൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. ജോലി നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിളിച്ചു വരുത്തിയത്. ബലാത്സം​ഗത്തിനിടെ കുഴഞ്ഞുവീണ പെൺകുട്ടിയെ പാൻസ് ഉപയോ​ഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Story Highlights : Madrasa teacher arrested for raping 13-year-old girl

Next Story