Top

'തട്ടിപ്പിൽ ലീനയ്ക്ക് ശക്തമായ പങ്ക്'; കസ്റ്റഡി കാലാവധി നീട്ടി

17 Oct 2021 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തട്ടിപ്പിൽ ലീനയ്ക്ക് ശക്തമായ പങ്ക്; കസ്റ്റഡി കാലാവധി നീട്ടി
X

200 കോടി തട്ടിപ്പ് കേസില്‍ പിടിയിലായ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 23 വരെ നീട്ടി ഡല്‍ഹി കോടതി. ലീനയ്‌ക്കൊപ്പം പിടിയിലായ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റകൃത്യത്തില്‍ സജീവമായ പങ്ക് ലീനയ്ക്കുമുണ്ടെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നടപടി.

പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി പറഞ്ഞു. ലീനയുടെ മൂന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കാനുണ്ട്. ലീന മനഃപ്പൂര്‍വ്വം മറച്ചുവെയ്ക്കുന്നുവെന്നും ഇഡി ആരോപിച്ചു.

200 കോടി രൂപ തട്ടിച്ചുവെന്ന് കാട്ടി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങിന്റെ ഭാര്യ അതിഥി സിംഗ് നല്‍കിയ പരാതിയിലാണ് ലീന അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി സുകേഷ് ഉള്‍പ്പെടെ 10 പേരും പിടിയിലായിട്ടുണ്ട്.

Next Story

Popular Stories