പറമ്പിലൂടെ വഴിവെട്ടാനുള്ള ശ്രമം തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം, മണ്‍വെട്ടിക്കൊണ്ട് തലയ്ക്കടിച്ചു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിഷയുടെ തലയ്ക്ക് ഒന്നിലധികം തുന്നലുണ്ട്.
28 Nov 2021 3:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ യുവതിക്ക് നേരെ ആക്രമണം. കൊളാവി പാലം സ്വദേശി ലിഷയാണ് ആക്രമിക്കപ്പെട്ടത്. അനധികൃത വഴിവെട്ട് തടയാന്‍ ശ്രമിക്കവെ ആയിരുന്നു ആക്രമണം. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയുടെ തലക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ശ്രമിച്ചവരാണ് ആക്രമിച്ചതെന്നും സംഘത്തില്‍ 30 ഓളം പേരുണ്ടായിരുന്നതായും യുവതി ആരോപിച്ചു. പൊലീസെത്തിയായിരുന്നു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിഷയുടെ തലയ്ക്ക് ഒന്നിലധികം തുന്നലുണ്ട്. യുവതിയുടെ മൊഴി പ്രകാരം കേസെടുക്കുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
- TAGS:
- Kozhikode
- Women Attacked
Next Story