Top

ഷാൻ ബാബുവിനെ അരുംകൊല ചെയ്ത ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു

ജോമോന്‍ സൈക്കോപ്പാത്തുകള്‍ക്ക് സമാനമായ കുറ്റവാസനയുള്ള ക്രിമിനലാണെന്ന് നേരത്തെ വ്യക്തമായിരുന്നു

26 Feb 2022 3:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാൻ ബാബുവിനെ അരുംകൊല ചെയ്ത ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കേരളത്തെ നടുക്കിയ പത്തൊമ്പതുകാരൻ ഷാൻബാബുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു. ഷാൻ വധക്കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഗുണ്ടാ നേതാവായിരുന്ന ജോമോൻ നേരത്തെ കാപ്പയിൽ ഇളവ് ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഷാനെ കൊലപ്പെടുത്തിയത്. ഷാനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ കാപ്പയിൽ ഇളവ് കൊടുത്തത് വിവാദമായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. അരുകൊലയ്ക്ക് കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമൻ്റുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുൽച്ചാടി ലുദീഷിനെ ഷാൻ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മർദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമൻറും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.

രാത്രിയിൽ വിമലഗിരിയിൽ സുഹൃത്തുക്കളോട് സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ പ്രതി ജോമോനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു. പിന്നാലെ മാങ്ങാനത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് സംഘം ഷാനെ ക്രൂരമായി മർദ്ദിച്ചു. ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വെളിപ്പെട്ടിരുന്നു. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ നൽകിയ മൊഴി. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദിച്ചു. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു.

സൂര്യനെ കിട്ടിയില്ല, ഞാനൊരുത്തനെ തീർത്തിട്ടുണ്ട്; 'ജോമോൻ 'സൈക്കോപ്പാത്ത്'

കോട്ടയം: കൊല്ലപ്പെട്ട പത്തൊമ്പതുകാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യൻ എന്ന മറ്റൊരു ​ഗുണ്ടയെ കണ്ടെത്തുന്നതിനെന്ന് ജോമോൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സൂര്യനുമായി ഷാൻ ബന്ധമുണ്ടെന്ന് മനസിലാക്കിയ ജോമോൻ മറ്റു രണ്ടുപേരുമായി ഓട്ടോറിക്ഷയിലെത്തി. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഷാനിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സൂര്യന്റെ ഒളിത്താവളം കാണിച്ചുകൊടുക്കാൻ ഷാൻ തയ്യാറാവാതിരുന്നത് പ്രതിയെ കൂടുതൽ പ്രകോപിതനാക്കി. മുൻപ് കാപ്പ ചുമത്തി നാടുകടത്തിയെ വ്യക്തിയാണ് പ്രതി. എന്നാൽ കോടതി മുഖാന്തരം അനുമതി വാങ്ങിയ ഇയാൾ വീണ്ടും ജില്ലയിൽ പ്രവേശിച്ചു. എല്ലാ ആഴ്ച്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാൻ നിർദേശമുണ്ടായിരുന്നു. ഇത് പാലിക്കുകയും ചെയ്തു. ജില്ലയിൽ ​ഗുണ്ടാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ജോമോന് കാപ്പ ചുമത്തപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു.

ലഹരി കടത്തും ക്വട്ടേഷനും ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നാണ് വിവരം. ​ജോമോന്റെ സംഘത്തിലുണ്ടായിരുന്നവർ ഓരോന്നായി വേർപിരിഞ്ഞതോടെ ഇയാൾക്ക് മറ്റു സംഘങ്ങളുമായി പകയായി. ഇതാണ് സൂര്യനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നിൽ. ഏറെ നാൾ അന്വേഷിച്ചെങ്കിലും സൂര്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ഷാനിനെ തേടിയിറങ്ങിയത്. കൊല നടത്തിയ ശേഷവും ഇയാൾ കൂസസില്ലാതെയാണ് പൊലീസിനെ സമീപിച്ചത്. നടന്നതെല്ലാം വിവരിക്കുകയും ചെയ്തു.

താനൊരാളെ തീർത്തതായി ജോമോൻ അലറി വിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂരകൃത്യങ്ങൾ നിർവ്വഹിക്കാൻ യാതൊരു മടിയുമില്ലാത്ത സൈക്കോപാത്തുകൾക്ക് സമാനമാണ് പ്രതിയുടെ സ്വഭാവമെന്ന് പൊലീസ് സൂചന നൽകിയിരുന്നു.

Story highlights: Jomon the accused in the murder case of Shan babu was jailed on a charge of kappa

Next Story