Top

സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിക്ക് നടു റോഡില്‍ കുത്തേറ്റു

ഇന്ന് രാവിലെയാണ് സംഭവം

16 March 2022 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹപാഠിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിക്ക് നടു റോഡില്‍ കുത്തേറ്റു
X

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. പ്രതികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

ഇരിങ്ങാലക്കുട ജ്യോതീസ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്യുകയായിരുന്നു. കാറളം സ്വദേശിയായ സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സണ്‍ സംഭവം കണ്ട് ചോദ്യം ചെയ്യുകയായിരുന്നു.

പ്രകോപിതനായ ഷാഹീര്‍ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടാവുകയും കൂടുതല്‍ നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

STORY HIGHLIGHTS: In Thrissur, a student was stabbed in the middle of the road

Next Story