അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 10 വർഷം തടവും പിഴയും ശിക്ഷ
കേസിൽ ഒരു വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു
20 Jan 2023 6:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. തടിക്കാട് സ്വദേശിയായ ഷാജഹാൻ (55) ആണ് ശിക്ഷ ലഭിച്ചത്. പുനലൂർ ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്.
പിഴത്തുക പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കാത്ത പക്ഷം 20 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. 2022 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്പെഷ്യൽ ജില്ല ജഡ്ജി മുഹമ്മദ് റയീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജിത്ത് ഹാജരായി. കേസിൽ ഒരു വർഷം കൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു.
STORY HIGHLIGHTS: Imprisonment and Fine for Anjal POCSO Case Accused
- TAGS:
- Kollam
- Anjal
- POCSO
- Imprisonment
- Fine
Next Story