Top

'ബന്ധുക്കളായ രണ്ട് പേർക്കൊപ്പം ഡാൻ‌സ്, സംശയരോ​ഗം'; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ഭാര്യയുമൊത്ത് കന്തരാജു സമീപ കാലത്ത് വിനോദ യാത്ര പോയിരുന്നു.

12 Oct 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബന്ധുക്കളായ രണ്ട് പേർക്കൊപ്പം ഡാൻ‌സ്, സംശയരോ​ഗം; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
X

സംശയരോ​ഗത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ബം​ഗളൂരുവിലാണ് സംഭവം. എച്ച് ജി രൂപ യാണ് കൊലപ്പെട്ടത്. കേസിലെ പ്രതി ബി.എ കന്തരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഭാര്യയുമൊത്ത് കന്തരാജു സമീപ കാലത്ത് വിനോദ യാത്ര പോയിരുന്നു. ഇവിടെ വച്ച് രണ്ട് ബന്ധുക്കളായ യുവാക്കളുമൊത്ത് രൂപ നൃത്തം ചെയ്തിരുന്നു. ഇത് കന്തരാജു കാണാനിടയായി, പിന്നീട് ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ച് മർദ്ദനം ആരംഭിച്ചു. വിനോദ യാത്രയ്ക്ക് ശേഷമാണ് സംശയരോ​ഗം വർദ്ധിച്ചത്.

ഒപ്പം നൃത്തം ചെയ്ത ബന്ധുക്കളായ രണ്ടു പേരെ ചൊല്ലി നിരന്തരം വഴക്കുണ്ടായി. ഒരു ദിവസം സമാന വിഷയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇതിനിടെ കന്തരാജു സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് രൂപയുടെ കഴുത്തിന് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

Next Story

Popular Stories