എറണാകുളത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ നെഞ്ചിലും കഴുത്തിലുമായി ഒഴിക്കുകയായിരുന്നു
19 Jan 2023 11:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: എറണാകുളം വാഴക്കുളത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവ്വാറ്റുപുഴ സ്വദേശി സജീവനെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ദമ്പതികൾ തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടായിരുന്നു. വഴക്കിനെ തുടർന്ന് ഭാര്യയെ സജീവൻ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 14ാം തിയതി ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ നെഞ്ചിലും കഴുത്തിലുമായി ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
STORY HIGHLIGHTS: Husband arrested in wife s complaint at Ernakulam
Next Story