കണ്ണൂരില്‍ ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് പിടിയിൽ
17 Dec 2021 5:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂരിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ പനയത്താംപറമ്പ് സ്വദേശി പ്രമ്യയെ കഴുത്തിനു കുത്തിയ ഷൈജേഷിനെയാണ് അറസ്റ്റുചെയ്തത്. ഓടി രക്ഷപെട്ട പ്രതിയെ ചക്കരക്കൽ പോലിസാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. തറമ്മല്‍ പാര്‍ശിവം ഹൗസില്‍ മാതാപിതാതക്കളുടെയും മകന്റെയും കൂടെയും താമസിക്കുകയായിരുന്നു പ്രിമ്യ. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷൈജേഷ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രിമ്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ സമീപത്തുള്ള കടക്കാരനാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഷൈജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നും ഷൈജേഷ് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രിമ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പരിക്കേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
- TAGS:
- Kannur
- Crime News