Top

'തർക്കത്തിനൊടുവിൽ നെഞ്ചിലേക്ക് ആഞ്ഞുകുത്തി'; സൂഫി മക്കാനി ഹോട്ടൽ ഉടമയുടെ കൊല, രണ്ടു പേർ പിടിയിൽ

ഇന്നലെ ഇന്നലെ അർദ്ധരാത്രി ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് വെച്ചാണ് പയ്യാമ്പലത്തെ സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ കൊല്ലപ്പെട്ടത്

1 Feb 2022 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തർക്കത്തിനൊടുവിൽ നെഞ്ചിലേക്ക് ആഞ്ഞുകുത്തി; സൂഫി മക്കാനി ഹോട്ടൽ ഉടമയുടെ കൊല, രണ്ടു പേർ പിടിയിൽ
X

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ പിടിയിലായി. റബീയ്, ഹനാൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികൾ കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

ഇന്നലെ അർദ്ധരാത്രി ആയിക്കര മത്സ്യ മാർക്കറ്റിനടുത്ത് വെച്ചാണ് പയ്യാമ്പലത്ത് പ്രവർത്തിക്കുന്ന സൂഫി മക്കാനി ഹോട്ടൽ ഉടമ ജസീർ കൊല്ലപ്പെട്ടത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. പ്രതികളും ​ഹോട്ടലുടമയും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് പ്രതികൾ ആയുധമുപയോ​ഗിച്ച് ജസീറിനെ കുത്തുകയായിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായിട്ടാണ് സൂചന.

Next Story