ഹോട്ടലുടമയെ ഹണിട്രാപ്പില്‍ കുരുക്കി; കൊച്ചിയില്‍ രണ്ട് പേര് അറസ്റ്റില്‍
12 Feb 2022 8:25 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ വീണ്ടും ഹണി ട്രാപ്പിന് ശ്രമം. മട്ടാഞ്ചേരിയിലെ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ഷാജഹാന്, റിന്‍സീന എന്നിവര്‍ അറസ്റ്റിലായി. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ മുറിയെടുത്താണ് ഓട്ടോ ഡ്രൈവറായ ഷാജഹാനും റിന്സീനയും തട്ടിപ്പ് നടത്തിയിരുന്നത്. തന്ത്രപരമായി ഇരുവരും ഈ ഹോട്ടലിന്റെ ഉടമയെ കെണിയിലാക്കുകയായിരുന്നു. ഹോട്ടലിലെ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് പറഞ്ഞ് പ്രതികള്‍ ആശുപത്രിയില്‍ അഡ്മിറ്റായി.
ആശുപത്രിയിലേക്ക് ഹോട്ടലുടമയെയെയും ഇദ്ദേഹത്തിന്റെ സുഹൃത്തിനെയും വിളിച്ച് വരുത്തി. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണവും തിരിച്ചറിയല്‍ കാര്‍ഡും തട്ടിയെടുത്തു. ലോഡ്ജുടമയ്ക്കും സുഹൃത്തിനുമൊപ്പം പ്രതികള്‍ ഫോട്ടോയെടുക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ വലിയ തുക നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത് ഈ കേസുകളിലും അന്വേഷണം നടക്കും.
- TAGS:
- Honey Trap
- KOCHI