Top

സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നത് പുറത്തറിയിച്ച മാനേജറെ ഇരു ചെവിയറിയാതെ കൊന്നു; ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം ശിക്ഷ

2002 ലാണ് മാനേജരായ രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

18 Oct 2021 1:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നത് പുറത്തറിയിച്ച മാനേജറെ ഇരു ചെവിയറിയാതെ കൊന്നു; ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം ശിക്ഷ
X

ആശ്രമത്തിലെ ലൈംഗീക ചൂഷണ വിവരങ്ങള്‍ പുറത്തറിയിച്ചതിന് മാനേജറെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് ജീവപര്യന്തം തടവും 31 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കൂട്ടുപ്രതികളായ കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയും വിധിച്ചു. പത്തൊമ്പത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.

കേസിലെ ആറാം പ്രതി വിചാരണ നടക്കുന്നതിടെ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ആശ്രമത്തിന്റെ മറവില്‍ ഗുര്‍മീത് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി സംശയമുണ്ടെന്ന വിധത്തില്‍ കത്ത് പ്രചരിക്കുകയും ഇതിന്റെ പിന്നില്‍ മാനേജറായ രഞ്ജിത്ത് ആണെന്ന സംശയം ഉയരുകയും ചെയ്തതോടെ ഗുര്‍മീതും കൂട്ടാളികളും രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. 2002 ലാണ് രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കേസിലാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

നേരത്തെ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗൂര്‍മീത്ത് 2017 മുതല്‍ ജയില്‍ വാസത്തിലാണ്. മാത്രമല്ല, മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷയ്ക്കും ഗുര്‍മീത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ തനേസര്‍ പൊലീസാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2003ല്‍ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2007 ലാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

Popular Stories