Top

'കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ ..... വകയൊന്നുവല്ല'; പൊലീസിനെ വെല്ലുവിളിച്ച് ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു, ലൈവ്

തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ

29 Jan 2022 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ ..... വകയൊന്നുവല്ല; പൊലീസിനെ വെല്ലുവിളിച്ച് ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു, ലൈവ്
X

പൊലീസിനെ വെല്ലുവിളിച്ച് നാടുകടത്തിയ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു. കൂട്ടുകാർക്കൊപ്പം പോസ്റ്റ് ചെയ്ത ലൈവ് വീഡ‍ിയോയിലാണ് ഇയാളുടെ ഭീഷണി. "ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം" വീഡിയോയിൽ ഷൈജു പറയുന്നു.

കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, കുഴൽപ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു. കൊടകര, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുൽത്താൻ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടൽപേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസിൽ കഞ്ചാവ് കേസുകളിലും പ്രതിചേർക്കപ്പെട്ടയാളാണ്.

തൃശ്ശൂർ കേന്ദ്രീകരിച്ച് പഴയ കൊട്ടേഷൻ ഗുണ്ടാസംഘം നേതാവായിരുന്നു. പിന്നീട് കുഴൽപ്പണം തട്ടുന്ന സംഘത്തിലെ നേതാവായി തൃശ്ശൂരിൽ നിന്നും കൊടകര പന്തല്ലൂരിലേക്ക് വർഷങ്ങൾക്കുമുമ്പ് താമസം മാറുകയായിരുന്നു.

വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണം..

"ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്‌സ് ബ്രോ..

(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്‌ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും.."

Next Story