Top

പിതാവും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചു; പരാതിയുമായി പെണ്‍കുട്ടി

ക്ലാസില്‍ നല്ല സ്പര്‍ശം ചീത്ത സ്പര്‍ശം എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് പെണ്‍കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്

19 March 2022 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിതാവും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചു; പരാതിയുമായി പെണ്‍കുട്ടി
X

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മുത്തച്ഛനും അമ്മാവനും വിവിധ സന്ദര്‍ഭങ്ങളിലായി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായും പരാതിയില്‍ പറയുന്നു. അഞ്ച് വര്‍ഷത്തോളമായി പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്ലാസില്‍ നല്ല സ്പര്‍ശം ചീത്ത സ്പര്‍ശം എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. തന്നെ അഞ്ച് വര്‍ഷമായി പിതാവും സഹോദരനും പീഡിപ്പിച്ചതായും, അമ്മാവനും മുത്തച്ഛനും ലൈംഗികാതിക്രമം നടത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൂനെ പൊലീസ് കേസെടുത്തു.

ബിഹാറില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയും കുടുംബവും പിന്നീട് പൂനെയിലേക്ക് മാറിയിരുന്നു. 2017ല്‍ ബിഹാറില്‍ താമസിക്കുമ്പോഴാണ് പിതാവ് മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. പിന്നീട് പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരനും കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. 60 വയസുകാരനായ മുത്തശ്ശനും അകന്ന ബന്ധത്തിലുള്ള 25 കാരനായ അമ്മാവനും നിരവധി തവണ കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം ഇതൊരു കൂട്ട ബലാത്സംഗമെന്ന് പറയാന്‍ കഴിയില്ലെന്ന് ഇന്‍സ്‌പെക്ടര്‍ സത്പുതെ പറഞ്ഞു. പ്രതികളെല്ലാം പെണ്‍കുട്ടിയെ പീഡിപ്പിച്ചത് വ്യത്യസ്ത സമയങ്ങളിലാണ്. പ്രതികള്‍ക്ക് പരസ്പരം തങ്ങളുടെ പീഡനത്തെ കുറിച്ച് അറിയുമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

STORY HIGHLIGHTS: girl raped by father, brother, grandfather, uncle over five years

Next Story