Top

ഉത്സവത്തിനിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍; 5 പേര്‍ പിടിയില്‍

ചുറ്റിലും നിന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു

14 March 2022 8:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്സവത്തിനിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവാക്കള്‍; 5 പേര്‍ പിടിയില്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പൊതുമധ്യത്തില്‍വെച്ച് പെണ്‍കുട്ടിക്കെതിരെ ഒരു പറ്റം യുവാക്കള്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച യുവാക്കളെയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയാണ് പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ച് അപമാനിച്ചത്. ചുറ്റിലും നിന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ചുറ്റിലും നിന്നവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ആദിവാസി പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഭിലാല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ വാല്‍പൂര്‍ മേഖലയിലാണ് സംഭവം. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്. പെണ്‍കുട്ടിയെ നേരിട്ട് അക്രമിച്ചവരും പിടിയിലായ അഞ്ച് പേരിലുണ്ടെന്ന് പൊലീസ് വിശദമാക്കി. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്‌സ്തവുമായ ഉത്സവമാണ് ഭഗോരിയ.

STORY HIGHLIGHTS: girl harassed by a group of men at bhagoria festival in madhya pradesh

Next Story

Popular Stories