Top

പൊലീസായി ചമഞ്ഞ് സദാചാര ഗുണ്ടകള്‍ 13കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; ക്രൂരത ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച്

വിജനമായ സ്ഥലത്തായിരുന്നതിനാല്‍ കുറ്റകൃത്യം ആരും കണ്ടില്ല.

20 Nov 2021 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസായി ചമഞ്ഞ് സദാചാര ഗുണ്ടകള്‍ 13കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; ക്രൂരത ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച്
X

പട്ന: പൊലീസായി ചമഞ്ഞ് സദാചാര ഗുണ്ടകള്‍ 13കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ബീഹാറിലെ പാട്‌ന നഗരത്തില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ നാല് പേര്‍ പൊലീസാണെന്ന് പറഞ്ഞ് ചോദ്യം ചെയ്തു. വിജനമായ സ്ഥലത്തായിരുന്നതിനാല്‍ കുറ്റകൃത്യം ആരും കണ്ടില്ല.

13 വയസുകാരിയും സുഹൃത്തും നഗരത്തില്‍ നിന്ന് വിജനമായ സ്ഥലത്തേക്ക് നടക്കുന്ന ശ്രദ്ധയില്‍പ്പെട്ട നാലംഗ സംഘം ഇവരെ പിന്തുടര്‍ന്നെത്തുകയായിരുന്നു. പിന്നീട് പൊലീസാണെന്ന് പരിചയപ്പെടുത്തി സദാചാര ഗുണ്ടായിസം നടത്തി. പിന്നീട് പെണ്‍കുട്ടിയെ സുഹൃത്തിന്റെ മുന്നില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെയും ചിത്രങ്ങളെടുത്ത ശേഷമാണ് പീഡനം നടന്നത്. വിഷയം പൊലീസില്‍ അറിയിച്ചാല്‍ ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.

സംഭവ ശേഷം വീടുവിട്ടിറിങ്ങിയ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍ക്കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണം സംഘം വ്യക്തമാക്കി.

Next Story