Top

ബെെക്കിന് സെെഡ് നൽകിയില്ലെന്ന് ആരോപണം; കെഎസ്ആർടിസി ജീവനക്കാരും യുവാക്കളും തമ്മിൽ നടുറോട്ടിൽ കൂട്ടത്തല്ല്

ബെെക്കുകളിലെത്തിയ ആറംഗ സംഘമാണ് സംഘർഷത്തിന് തുടക്കമിട്ടത്

9 April 2022 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെെക്കിന് സെെഡ് നൽകിയില്ലെന്ന് ആരോപണം; കെഎസ്ആർടിസി ജീവനക്കാരും യുവാക്കളും തമ്മിൽ    നടുറോട്ടിൽ കൂട്ടത്തല്ല്
X

തിരുവന്തപുരം: കെഎസ്ആർടിസി ജീവനക്കാരും യുവാക്കളും തമ്മിൽ നടുറോട്ടിൽ കൂട്ടത്തല്ല്. ബെെക്കിന് സെെഡ് നൽകിയില്ലെന്ന് ആരോപിച്ച എത്തിയ യുവാക്കളും ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. തിരുവന്തപുരം വെളളനാടാണ് സംഭവം. കെഎസ്ആർടിസി ബസ് ഡ്രെെവർ ശ്രീജിത്തും കണ്ടക്ടർ ഹരിപ്രേമുമാണ് യുവാക്കളിൽ നിന്നും അക്രമണം നേരിട്ടത്. മയക്കുമരുന്ന് വിൽപ്പനക്കാരായ യുവാക്കളാണ് സംഘർഷത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് വെള്ളനാട് മയിലാടിയിൽ വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകിൽ വന്നു. ഇവർക്ക് കെഎസ്ആർടിസി ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് യുവാക്കൾ ഡ്രൈവർക്ക് നേരേ അസഭ്യം പറഞ്ഞു. പിന്നാലെ ബസിന്റെ ബോഡിയിൽ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിർത്തി ഡ്രെെവറെയും കണ്ടക്ടറെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു.

ബെെക്കുകളിലെത്തിയ ആറംഗ സംഘമാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഇരു കൂട്ടരും തമ്മിൽ നടന്ന വാക്കേറ്റം ഒടുക്കം കൂട്ടത്തല്ലിൽ അവസാനിക്കുകയായിരുന്നു. പ്രതികളിൽ നിന്നും പൊലീസ് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ബസ് തടഞ്ഞ് നിർത്തിയാണ് ഡ്രെെവറെയും കണ്ടക്ടറെയും യുവാക്കൾ ആക്രമിച്ചത്.

Story highlights: Fight between KSRTC employees and youth

Next Story