Top

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോധികനായ പിതാവ് വെട്ടിക്കൊന്നു

രഞ്ജിത്ത് കുമാർ കൊലപാതക കേസിൽ ജയിലിലായിരുന്ന മദൻ ഇയിടെയാണ് പുറത്തിറങ്ങിയത്.

20 Nov 2021 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോധികനായ പിതാവ് വെട്ടിക്കൊന്നു
X

ചെന്നൈ: മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളെ വയോധികനായ പിതാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തേനി ഉത്തമപാളയം കടലൂർ സ്വദേശി മദനനാണു നടുറോഡിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ കുള്ളപ്പ ഗൗണ്ടൻപെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെൽവേന്ദ്രൻ, കുമാർ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻവൈരാ​ഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടൻപെട്ടി സ്വദേശി കരുണാനിധിയുടെ മകനും അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. ഭൂമിത്തർക്കവുമായി ബന്ധപ്പെട്ടായിരുന്നു അരുംകൊല. കേസിൽ മദൻ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. മദനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന തരത്തിൽ അഭ്യൂ​ഹങ്ങളുണ്ടായിരുന്നു.

രഞ്ജിത്ത് കുമാർ കൊലപാതക കേസിൽ ജയിലിലായിരുന്ന മദൻ ഇയിടെയാണ് പുറത്തിറങ്ങിയത്. മദനെ നിരവധി തവണ നിരീക്ഷിച്ച കരുണാനിധി ഇയാൾ ദിവസവും ജോലിക്ക് പോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെ കോടതിയിൽ നിന്നു സ്വന്തം ഓഫിസിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയൻ ഓഫിസിനു സമീപത്ത് നിലയുറപ്പിച്ച കരുണാനിധി ആക്രമിച്ചു.

മദൻ ഓടിച്ച ബൈക്ക് കാറുപയോ​ഗിച്ച് ഇടിച്ചിട്ട ശേഷം മാരകായുധങ്ങൾ കൊണ്ട് വെട്ടി. മരണം ഉറപ്പാക്കുന്നത് വരെ കരുണാനിധിയും സംഘവും മദനെ വെട്ടി. ശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ പിന്നീട് പിടിയിലാവുകയും ചെയ്തു.

Next Story

Popular Stories