അക്ഷയ് യുടെ കഴുത്തിൽ തുണിയിട്ട് മുറുക്കി; വയനാട്ടില്‍ വീടിനുള്ളില്‍ യുവാവ് മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ
സംശയം തോന്നി പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തു വന്നത്
8 March 2022 1:02 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട് മൂപ്പൈനാടിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അക്ഷയ് യുടെ പിതാവ് മോഹനനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കസ്റ്റഡിയിലായിരുന്നു. കഴുത്തിൽ തുണിയിട്ട് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സംശയം തോന്നി പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തു വന്നത്. മകനെ കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
കഴുത്തിൽ തുണിയിട്ട് മുറുക്കിയതാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു. അതേസമയം അക്ഷയ് ലഹരിക്ക് അടിമപ്പെട്ടിരുന്നുവെന്നും തുടർന്ന നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
STORY HIGHLIGHTS: father arrested in wayanad akshay mohan murder case