'വീടുപണി വേഗത്തിലാക്കാൻ മന്ത്രവാദം, തട്ടിയെടുത്തത് 400 പവനും 20 ലക്ഷം രൂപയും'; കോഴിക്കോട് സ്വദേശിനിക്ക് തടവ് ശിക്ഷ
30 Oct 2021 9:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: മന്ത്രാവാദിനി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ കോഴിക്കോട് സ്വദേശിനിക്ക് 2 വർഷം തടവ് ശിക്ഷ. 10000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടുണ്ട്. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്സറ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കാപ്പാട് ചെറുപുരയിൽ ലത്തീഫിന്റെ ഭാര്യ ഷാഹിദ തന്റെ വീടുപണി സംബന്ധിച്ച് റഹ്മത്തിന്റെ സഹായം തേടിയിരുന്നു. മന്ത്രിവാദിയെന്ന് സ്വയം പരിചയപ്പെടുത്തിയ റഹ്മത്ത് വീടു പണി വേഗത്തിലാക്കാൻ മാർഗമുണ്ടെന്ന് ഷാഹിദയെ ധരിപ്പിച്ചു. മന്ത്രാവാദ ക്രിയയാണ് പരിഹാരമെന്നായിരുന്നു റഹ്മത്ത് പറഞ്ഞത്. പിന്നീട് പല സമയങ്ങളിലായി 400 പവൻ സ്വർണവും 20 ലക്ഷം രൂപ പ്രതി തട്ടിയെത്തെന്ന് ഷാഹിദ പരാതിയിൽ പറയുന്നു.
2015ലെ സിഐ ആർ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ചാലിൽ അശോകൻ, പിപി മോഹനകൃഷ്ണൻ, പി പ്രദീപൻ, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി സമാന രീതിയിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയെന്നും ആരോപണമുണ്ട്. വിധിക്കെതിരെ പ്രതിഭാഗം അപ്പീൽ പോയേക്കും.
- TAGS:
- Crime
- witchcraft