വേങ്ങരയില്‍ വ്യാജ ഹാന്‍സ് ഫാക്ടറി; നാല് പേർ പിടിയില്‍
12 Nov 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലായിരുന്നു ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് യന്ത്രങ്ങളും അസംസ്കൃത വസ്ത്രുക്കളും പിടികൂടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തില്‍ ഫാക്ടറി ഉടമയും മൂന്ന് ജീവനക്കാരെയും പൊലീസ് പിടികൂടി. പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്സൽ, കൊളപ്പുറം സ്വദേശി സുഹൈൽ, ഡൽഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്.
Next Story