Top

ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്തടിച്ച് പൊലീസ്; സംഭവം അട്ടപ്പാടിയില്‍

കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മര്‍ദിച്ചത്

18 March 2022 10:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്തടിച്ച് പൊലീസ്; സംഭവം അട്ടപ്പാടിയില്‍
X

പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മര്‍ദനം. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മര്‍ദിച്ചത്. അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മര്‍ദിച്ചത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ലോറിയും ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതില്‍ ഡിവൈഎഫ്‌ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടത്തറ ആശുപത്രിയിലെത്തിയത്. ഇവിടെ വച്ചും സംഘര്‍ഷം ഉണ്ടാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മുന്‍ മേഖലാ സെക്രട്ടറിയെ മര്‍ദിക്കുന്നത്.

അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് കൊണ്ട് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നാണ് പൊലീസുകാര്‍ പറഞ്ഞത്. എന്നാല്‍ മണികണ്‌ഠേശ്വരനെ രണ്ട് പ്രാവശ്യം മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

STORY HIGHLIGHTS: dyfi leader beaten by police at attappadi

Next Story