Top

ലിഫ്റ്റ് വേണമെന്ന് മദ്യപന്‍; പറ്റില്ലെന്ന് പോസ്റ്റ്മാന്‍; തപാലുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു

കാക്കനാടാണ് സംഭവം

15 March 2022 11:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലിഫ്റ്റ് വേണമെന്ന് മദ്യപന്‍; പറ്റില്ലെന്ന് പോസ്റ്റ്മാന്‍; തപാലുകള്‍ റോഡില്‍ വലിച്ചെറിഞ്ഞു
X

കാക്കനാട്: ഡ്യൂട്ടിയിലുള്ള പോസ്റ്റ്മാനോട് ലിഫ്റ്റ് ചോദിച്ച മദ്യപനോട് പറ്റില്ലെന്ന് പറഞ്ഞതോടെ താപാലുരുപ്പടികള്‍ റോഡില്‍ വലിച്ചെറിഞ്ഞ് പ്രതികാരം. എറണാകുളം കാക്കനാടാണ് സംഭവം. കലക്ടറേറ്റിന് സമീപം വിഎസ്എന്‍എല്‍ റോഡില്‍വെച്ച് കാക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ അഭിലാഷ് കെ അരവിന്ദന് നേരെയായിരുന്നു മദ്യപന്റെ അതിക്രമം.

കളക്ടറേറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ കത്തുനല്‍കാന്‍ എത്തിയതായിരുന്നു അഭിലാഷ്. ഇവിടേയ്ക്ക് മദ്യപിച്ചെത്തിയ മാഞ്ഞാലി സ്വദേശി അഭിലാഷിനെ തടഞ്ഞു നിര്‍ത്തുകയും കാക്കനാട് ജംഗ്ഷനില്‍ കൊണ്ടുവിടണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ വണ്ടിയുടെ താക്കോല്‍ ഊരിയെറിഞ്ഞുകളയുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍, താന്‍ ജോലിയിലാണെന്നും തിരക്കുണ്ടെന്നും അഭിലാഷ് മറുപടി നല്‍കി. താക്കോല്‍ വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ അഭിലാഷ് താക്കോല്‍ ഊരി കയ്യില്‍പ്പിടിച്ചു. ഇതിന് പിന്നാലെ വണ്ടിയിലിരുന്ന തപാലുരുപ്പടികള്‍ പിടിച്ചുപറിച്ച് റോഡിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ഇതില്‍ സര്‍ക്കാര്‍ കത്തുകള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു.

കത്തുകള്‍ റോഡില്‍ വലിച്ചെറിഞ്ഞ ഇയാള്‍ നടന്നുപോയി. എന്നാല്‍, സംഭവം കണ്ട സമീപവാസികള്‍ മദ്യപനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇയാളെ പിടികൂടി ഇവര്‍ പൊലീസിന് കൈമാറി.

STORY HIGHLIGHTS: Drunken man asks for lift in kakaknad postman denies so destroys postal letters

Next Story