കുന്നംകുളത്ത് ലഹരി വില്‍പ്പനയ്ക്കിടെ മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; ഒരുകിലോ എംഡിഎംഎ പിടിച്ചെടുത്തു
കുന്നംകുളം സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്.
31 Dec 2021 5:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ കുന്നംകുളത്ത് വന്‍ലഹരി വേട്ട. ഒരു കിലോ എംഡിഎംഎ, മൂന്ന് ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി യുവാക്കള്‍ പിടിയില്‍. കുന്നംകുളം നയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് പിടിയിലായത്. ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.
പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു.
പുതുവത്സരാഘോഷത്തിന് വേണ്ടി കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്സൈസും സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ചാണ് പരിശോധനകൾ പ്രധാനമായും നടക്കുന്നത്.