Top

സഹോദരങ്ങള്‍ തമ്മിൽ വാക്കേറ്റം; പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു

സംഭവത്തിൽ സഹോദരന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

6 March 2022 8:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹോദരങ്ങള്‍ തമ്മിൽ വാക്കേറ്റം; പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു
X

കണ്ണൂർ: സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള പുതിയപുരയില്‍ വീട്ടില്‍ വിപിന്‍ (32) ആണ് സഹോദരന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരന്‍ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സഹോദരങ്ങൾ തമ്മില്‍ വീട്ടില്‍ വെച്ച് വാക്കേറ്റമുണ്ടായത്. തുടർന്ന് തർക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സഹോദരൻ വിനോദിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ വിപിനെ പരിയാരം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ സഹോദരങ്ങള്‍ പിടിയില്‍

അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ സഹോദരങ്ങള്‍ പിടിയില്‍ അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. സുനില്‍ മാഞ്ഞാലിയെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ സഹോദരങ്ങളായ കടമ്പനാട് തുവയൂര്‍ സ്വദേശികളായ ശ്രീനാഥ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച വൈകീട്ട് മാഞ്ഞാലി ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സുനിലിന്റെ പുറത്തും മുതുകിലുമായി ആഴത്തില്‍ വെട്ടേറ്റിരുന്നു. പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു സിപിഐഎം ആരോപണം.

Story highlights: disputes between brothers, man killed in Kannur

Next Story