Top

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 30 വർഷം കഠിന തടവ്

2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്

9 March 2022 4:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 30 വർഷം കഠിന തടവ്
X

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയുടേതാണ് വിധി. അച്ചൻകോവിൽ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്.

2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പ്രതി സുനിൽ പെൺകുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചു. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ പീഡന വിവരം പുറത്തറിയുകയായിരുന്നു.

ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

കാസർ​ഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട് പോക്സോ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി അധിക തടവ് അനുഭവിക്കണം. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്‌ദുള്‍ മജീദ് ലത്തീഫിനാണ് കോടതി ശിക്ഷ വിധിച്ചത്.

പോക്സോ നിയമത്തിലെ മൂന്ന്‌ വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമടക്കാനാണ് ഉത്തരവ്. കേസില്‍ പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിച്ചു. 14 തെളിവുകളും ഹാജരാക്കി. പല സാക്ഷികളും കേസിൽ കൂറുമാറിയിരുന്നു. അധ്യാപകനായ വ്യക്തി തന്റെ അധികാരം ദുരുപയോ​ഗം ചെയ്യുകയും പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.

2016 ലാണ് അബ്‌ദുള്‍ മജീദ് ഏഴുവയസുകാരിയെ പീഡിപ്പിച്ചത്. കാസർ​ഗോഡ് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ ജോലി ചെയ്യുന്ന കാലത്ത് അധ്യാപകനായ ഇയാൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർ​ഗോഡ് ടൗൺ പൊലീസ് മജീദിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ കു‌ട്ടിയെ പല തവണ ഇയാൾ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു.

Story highlights: Defendant sentenced to 30 years in prison for raping a girl

Next Story