Top

70കാരനെ കീറിമുറിച്ച് കഷ്ണങ്ങളാക്കി മൃതദേഹത്തിന് മുന്നിൽ ഉറങ്ങുന്ന യുവതി; ഞെട്ടിപ്പിക്കുന്ന അരുംകൊല

പ്രാഥമിക ചോദ്യം ചെയ്യലിൽ യുവതി കൊല്ലപ്പെട്ടത് തന്റെ ഭർത്താവണെന്നും പിന്നീട് ഭർതൃ സഹോദരനാണെന്നും മൊഴി നൽകി.

11 Dec 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

70കാരനെ കീറിമുറിച്ച് കഷ്ണങ്ങളാക്കി മൃതദേഹത്തിന് മുന്നിൽ ഉറങ്ങുന്ന യുവതി; ഞെട്ടിപ്പിക്കുന്ന അരുംകൊല
X

കറാച്ചി: സദ്ദാറിലെ ഒരു ഫ്ലാറ്റ് പരിസരത്ത് മനുഷ്യന്റേത് എന്നു തോന്നിക്കുന്ന മൃതദേഹം അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് സ്റ്റേഷനിലേക്ക് പരിസരവാസിയുടെ ഫോൺ. ഇടറിയ ശബ്ദത്തിലായിരുന്നു പരിസരവാസി പൊലീസ് ഉദ്യോ​ഗസ്ഥനോട് ഇക്കാര്യം വിവരിച്ചത്. ഒട്ടും വൈകാതെ വൻ പൊലീസ് സന്നാഹം ഫ്ലാറ്റിനടുത്തെത്തി. ഫോൺ സന്ദേശം കൈമാറിയ വ്യക്തി ഒരു ഫ്ലാറ്റിലേക്ക് വിരൽ ചൂണ്ടി. യുദ്ധ സന്നാഹങ്ങളെന്ന പൊലെ പൊലീസ് ഫ്ലാറ്റിലേക്ക് കുതിച്ചു.

ഞെട്ടിപ്പിക്കുന്നതായിരുന്ന കാഴ്ച്ച. ചോര ഫ്ലാറ്റിൽ തളം കെട്ടി കിടക്കുന്നു. മനുഷ്യ ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങൾ നിലത്തുണ്ട്. തൊട്ടടുത്തായി ഒരു യുവതിയും, ചോരയിൽ കുളിച്ച് ബോധരഹിതയായിട്ടാണ് അവർ കിടക്കുന്നത്. പൊലീസുകാർക്ക് ഒപ്പമുണ്ടായിരുന്ന ആരോ​ഗ്യ വിദ​ഗദ്ധർ യുവതിയെ ഉടൻ ആംബുലൻസിലാക്കി ആശുപത്രിയിലെത്തിച്ചു. ആദ്യഘട്ടത്തിൽ യുവതിക്ക് മുറിവുണ്ടായെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീടുള്ള പരിശോധനയിൽ യുവതി അമിതമായി ​ഗുളിക കഴിച്ച് മയങ്ങുകയായിരുന്നുവെന്ന് ഡോക്ടർമാർക്ക് മനസിലായി.

പ്രാഥമിക ചോദ്യം ചെയ്യലിൽ യുവതി കൊല്ലപ്പെട്ടത് തന്റെ ഭർത്താവണെന്നും പിന്നീട് ഭർതൃ സഹോദരനാണെന്നും മൊഴി നൽകി. സംശയം തോന്നിയ പൊലീസ് പരിസരവാസികളോട് കാര്യങ്ങൾ അന്വേഷിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യലിനെത്തിയത്. ഫ്ലാറ്റിൽ കണ്ടെത്തിയ മൃത​ദേഹ അവശിഷ്ടങ്ങൾ 70കാരനായ യുവതിയുടെ കാമുകന്റേതാണെന്ന് പൊലീസിനോട് പരിസരവാസികൾ പറ‍ഞ്ഞു. ഇയാൾക്ക് മറ്റൊരു കുടുംബമുണ്ട്. ഇരുവരും വിവാഹം കഴിക്കാതെ ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തര വഴക്കുകളുണ്ടായിരുന്നതായി കൂടെ പൊലീസ് ഉദ്യോ​ഗസ്ഥരോട് പ്രദേശവാസികൾ സ്ഥിരീകരിച്ചു. ഇതോടെ കൊലപാതകത്തിന് പിന്നിൽ യുവതിയാണെന്ന് പൊലീസ് സംശയമുയർന്നു. മൂന്നാം ഘട്ട ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടയാൾ മുഹമ്മദ് സൊഹൈലാണെന്ന് യുവതി പറഞ്ഞു. പൊലീസ് ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി.

ഫ്ലാറ്റിൽ നടത്തിയ തിരച്ചലിൽ ചുറ്റിക, കത്തി എന്നിവ ഉപയോ​ഗിച്ചാണ് വയോധികനെ യുവതി അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസിന് ബോധ്യമായി. യുവതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ സുബൈർ ഷെയ്ഖ് വ്യക്തമാക്കുന്നു. കൊലപാതകം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതക കാരണങ്ങളും അനുബന്ധ വിവരങ്ങളും ഉടൻ പുറത്തുവന്നേക്കും.

Next Story