Top

നാല് കോടിയുടെ തിമിംഗല ചർദ്ദിയും ലഹരി വസ്തുക്കളുമായി സിവിൽ എഞ്ചിനീയർ പിടിയിൽ

നാല് കോടി മൂല്യം വരുന്ന നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്

26 Feb 2022 4:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് കോടിയുടെ തിമിംഗല ചർദ്ദിയും ലഹരി വസ്തുക്കളുമായി സിവിൽ എഞ്ചിനീയർ പിടിയിൽ
X

നാല് കോടിയുടെ തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളുമായി തിരുവനന്തപുരത്ത് സിവിൽ എഞ്ചിനീയർ പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെയാണ് വെമ്പായത്ത് നിന്നും എക്സൈസ് സംഘം പിടികൂടിയത്. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

എക്സൈസ് സംഘം ഗരീബ് നവാസിനെ പിടികൂടുമ്പോൾ കാറിൽ ഉണ്ടായിരുന്നത് തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു. നാല് കോടി മൂല്യം വരുന്ന നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം വച്ചത്.

മയക്കുമരുന്നും തിമിംഗല ചർദ്ദിയും അടക്കം കൈവശം വെച്ച ഗരീബിന് വൻ മാഫിയകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഗരീബിൻറെ മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം പുരോ​ഗമിക്കുകയാണ്. അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചർദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം എക്സെെസ് വനംവകുപ്പിന് കൈമാറും.

എന്താണ് തിമിംഗല ചർദ്ദി?

തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർഗ്രിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. അത്യപൂർവമായി ലഭിക്കുന്ന ആമ്പർഗ്രിസ് സുഗന്ധദ്രവ്യങ്ങളും മറ്റും ഉണ്ടാക്കാനാണ് ഉപോയാഗിക്കുന്നത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടു കൂടിയ മെഴുകുപോലുള്ള വസ്തുവിനെയാണ് ആമ്പർഗ്രീസ് എന്ന് പറയുന്നത്. വിപണിയിൽ 1.8 കോടിയോളം രൂപ വിലമതിക്കുന്ന ഇത് സ്വർണത്തോളം വിലമതിക്കുന്ന വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിൻറെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നുണ്ടെന്നും ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പർഗ്രിസ് ഉപയോഗിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights: civil engineer arrested with whale vomit and drugs

Next Story

Popular Stories