Top

പൂച്ചകളെ കഴുത്തറുത്ത് കൊന്നു; ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി

25 Oct 2021 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂച്ചകളെ കഴുത്തറുത്ത് കൊന്നു;  ജഡം പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി
X

കണ്ണൂര്‍ മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവി ചന്ദ്രന്റെ വീടിന് മുന്നിലാണ് പൂച്ചകളെ കൊന്ന് തള്ളിയത്. രണ്ട് പൂച്ചകളുടെ ജഡം വാതില്‍പ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമറ്റത്തുമായാണ് ഉണ്ടായിരുന്നത്. രണ്ട് പൂച്ചകളുടെ തല വെട്ടി മാറ്റിയ നിലയിലായിരുന്നു.

തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെയാണ് ചന്ദ്രന്‍ വീടിനു മുന്നില്‍ പൂച്ചകളുടെ ജഡം കണ്ടത്. സംഭംവ കണ്ട് ഞെട്ടിയെന്നും തന്റെ മക്കള്‍ നിലവിളിച്ചെന്നും ചന്ദ്രന്‍ പറഞ്ഞു. ചന്ദ്രനും സമീപവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതാണോ പൂച്ചകളെ കൊല്ലാനുള്ള കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Next Story

Popular Stories