Top

'സംഘത്തില്‍ അഞ്ചുപേര്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നു '; അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ

16 Nov 2021 9:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘത്തില്‍ അഞ്ചുപേര്‍, നേരത്തെ ഭീഷണിയുണ്ടായിരുന്നു ; അക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ
X

പാലക്കാട് മമ്പറത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഭാര്യ. സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നതായും ആക്രമണത്തിന് ദൃക്‌സാക്ഷിയായ അര്‍ഷിക മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഭാര്യയുടെയും നാട്ടുകാരുടെയും മുന്നില്‍വെച്ചായിരുന്നു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. വീട്ടില്‍ നിന്ന് അഞ്ചുമിനിറ്റ് മാത്രം അകലെവെച്ചായിരുന്നു ആക്രമണം.

അതേസമയം, കൊലപാതകം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികളുടെ വെള്ളമാരുതി ത്യശൂര്‍ ഭാഗത്തേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം. തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം ഉന്നയിച്ചു. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാണ് ബിജെപി ആരോപിച്ചു. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും 2020 മുതല്‍ സജ്ഞിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളാണെന്ന് ആരോപണം സുരേന്ദ്രന്‍ ആരോപിച്ചു.

'2020 മുതല്‍ അദ്ദേഹത്തെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും എടുക്കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ടാഴ്ച്ചക്കകം രണ്ട് പേരെയാണ് എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്. തൃശൂരും പാലക്കാടുമായി രണ്ട് യുവാക്കള്‍ കൊലക്കത്തിക്കിരയായി.' കെ സുരേന്ദ്രന്‍ പറഞ്ഞു.

ബംഗ്ളൂരില്‍ ഉള്‍പ്പെടെ നടന്ന കൊലക്ക് സമാനമായ ആക്രമണമാണ് കഴിഞ്ഞ ദിവസം പാലക്കാട് നടന്നതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 'തലക്കാണ് വെട്ടേറ്റത്. വളരെ ശക്തമായ ആയുധങ്ങളാണ് ഉപയോഗിച്ചത്. പരിശീലനം സിദ്ധിച്ചവരാണ് കൊല നടത്തിയത്. പാലക്കാടിന് തൊട്ടടുത്ത ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സിപിഐഎമ്മിനെ സഹായിച്ചത് എസ്ഡിപിഐയാണ്. ആ ബന്ധത്തിന്റെ പുറത്താണ് അന്വേഷണം ഇഴയുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


Next Story

Popular Stories