ആപ്പിലൂടെ ബുക്കിംഗ്, വിദേശത്ത് നിന്ന് ലഹരിമരുന്നുകള്‍ കേരളത്തില്‍
മാരക മയക്കുമരുന്നിന്റെ ലക്ഷങ്ങള്‍ വിലയുള്ള രണ്ട് പാഴ്സലാണ് നെതര്‍ലന്‍ഡ്സില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്
16 March 2022 1:51 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിദേശരാജ്യങ്ങളില്‍ നിന്ന് പാഴ്സല്‍ വഴി ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തിരുവനന്തപുരം സ്വദേശി ആദിത്യ ശിവപ്രസാദിനെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
മാരക മയക്കുമരുന്നിന്റെ ലക്ഷങ്ങള്‍ വിലയുള്ള രണ്ട് പാഴ്സലാണ് നെതര്‍ലന്‍ഡ്സില്‍ നിന്ന് കൊച്ചിയില്‍ എത്തിയത്. ഒരു പാഴ്സല്‍ തിരുവനന്തപുരം സ്വദേശിക്കും മറ്റൊന്ന് കോഴിക്കോട് സ്വദേശിയുടെയും പേരിലായിരുന്നു. ഇതില്‍ തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശി ആദിത്യ ശിവപ്രസാദിനെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ കസ്റ്റംസിന്റെ സഹകരണത്തോടെ എക്സൈസ് നടത്തിയ റെയ്ഡിലാണ് എല്‍.എസ്.ഡി സ്റ്റാമ്പടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയത്. മൊബൈല്‍ ആപ്പ് വഴിയാണ് സംഘം വിദേശത്ത് നിന്നും ലഹരി വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്തത്.
അതിര്‍ത്തി വഴിയെത്തുന്ന ലഹരി വസ്തുക്കള്‍ക്ക് തടയിടാന്‍ എക്സൈസ് നടപടി ശക്തമാക്കുമ്പോഴാണ്, ലഹരി മാഫിയ പുതിയ രീതികള്‍ പരീക്ഷിക്കുന്നത്. പോസ്റ്റോഫീസുകളില്‍ ഇനിയും ഇത്തരം പാഴ്സലുകള്‍ ഉണ്ടെന്നാണ് സ്ഥിരീകരണം. ഇവ കണ്ടെത്താന്‍ നടപടി ശക്തമാക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.
- TAGS:
- Mobile app
- Drug Case
- Drugs
- Kerala