പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപ്പന; മലപ്പുറത്ത് ബിജെപി നേതാവ് വൻ വിദേശമദ്യ ശേഖരവുമായി അറസ്റ്റിൽ
12 Jan 2022 8:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മാഹിയിൽ പിക്കപ്പ് വാനിൽ കടത്തിക്കാെണ്ട് വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും കൂട്ടാളിയും എക്സൈസ് പിടിയിൽ. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ. പാറക്കോട്ടിൽ നിതിൻ എന്നിവരാണ് പിടിയിലായത്.
പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവിൽ മദ്യവിൽപ്പന നടത്തി വരികയായിരുന്നു ഇവർ. ദിവസങ്ങളായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. മാഹിയിൽ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പിൽ പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. പാണ്ടിക്കാട് ഹൈസ്കൂൾ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാണ്ടിക്കാട് പഞ്ചായത്തിലെ 19ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചയാളായിരുന്നു പിടിയിലായ ശരത് ലാൽ. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
- TAGS:
- BJP
- BJP Kerala
- Malappuram