Top

കൊണ്ടോട്ടിയില്‍ യുവതിക്കെതിരെ ലെെംഗികാതിക്രമ ശ്രമം; പതിനഞ്ചുകാരന്‍ പൊലീസ് പിടിയില്‍

26 Oct 2021 7:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊണ്ടോട്ടിയില്‍ യുവതിക്കെതിരെ ലെെംഗികാതിക്രമ ശ്രമം; പതിനഞ്ചുകാരന്‍ പൊലീസ് പിടിയില്‍
X

കൊണ്ടോട്ടിയിൽ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ 15-കാരന്‍ പിടിയില്‍. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് പ്രായപൂർത്തിയാകാത്ത പ്രതി പൊലീസ് പിടിയിലാകുന്നത്. യുവതിയുടെ നാട്ടുകാരന്‍ തന്നെയാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചു.

കൊണ്ടോട്ടിക്കടുത്ത് കുട്ടൂക്കരയില്‍ ആണ് സംഭവം. നടന്നു പോകുമ്പോള്‍ വിദ്യാര്‍ഥിനിയായ യുവതിയെ പിന്നില്‍ നിന്ന് ആക്രമിച്ച പ്രതി ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

വയലിലെ വാഴ തോട്ടത്തിലേക്ക് യുവതിയെ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. കൈകൾ കെട്ടിയിട്ടു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടികുതറി മാറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പിന്നീട് പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ഈ വീട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും, പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി വീട്ടിലേക്ക് മടങ്ങി.

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് പരിസരങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. പ്രതിയെ മുന്‍ പരിചയമില്ലെന്ന് യുവതി മൊഴി നല്‍കി.



Next Story

Popular Stories