Top

അങ്കമാലിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

തിരുനാരായണപുരം കുഴിപ്പറമ്പില്‍ റെജിയെയാണ് വെട്ടിയത്

21 Oct 2021 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അങ്കമാലിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
X

അങ്കമാലി കാഞ്ഞൂര്‍ പുതിയേടത്ത് ബൈക്കിലെത്തിയെ രണ്ട് പേര്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുനാരായണപുരം കുഴിപ്പറമ്പില്‍ റെജിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ബൈക്കില്‍ വരികയായിരുന്നു റെജിയെ പിന്‍ തുടര്‍ന്നെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട് വീഴ്ത്തുകയും പിന്നാലെ വെട്ടുകയുമായിരുന്നു. പരിക്കേറ്റ റെജിയെ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Next Story

Popular Stories