കണ്ണൂരില്‍ ഗർഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം; ഭർത്താവ് ഒളിവില്‍
അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് കഴുത്തിനു കുത്തിയത്.
16 Dec 2021 2:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ ഏഴുമാസം ഗർഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അഞ്ചരക്കണ്ടി പനയത്താംപറമ്പ് സ്വദേശി പ്രമ്യയെയാണ് ഭർത്താവ് ഷൈജേഷ് ആക്രമിച്ചത്. പ്രമ്യയുടെ കഴുത്തിനാണ് കുത്തേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തു. ഓടി രക്ഷപെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story