വിദ്യാർഥിനിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം; ആർഎസ്എസ് പ്രവർത്തകൻ പിടിയില്‍
സിപിഐഎം പ്രവർത്തകനായ എം എം ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് അറസ്റ്റിലായ പി പി ദിലീപ്.
28 Oct 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. 50 -കാരനായ ചമ്പാട് കുറിച്ചിക്കരയിലെ പുത്തൻ പുരയിൽ പി പി ദിലീപിനെയാണ് പാനൂർ പൊലീസ് റിമാൻഡ് ചെയ്തത്.
പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം പി ആസാദ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിപിഐഎം പ്രവർത്തകനായ എം എം ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് അറസ്റ്റിലായ പി പി ദിലീപ്.
- TAGS:
- Rape Attempt
- RSS
- Panur
- Kannur
Next Story