സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; സഹോദരൻ കസ്റ്റഡിയിൽ
19 Jan 2023 5:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം. സഹോദരൻ സത്യനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കല്ലറ ഭരതന്നൂരിലാണ് സംഭവം.
വെട്ടേറ്റ ഭരതന്നൂർ സ്വദേശി ഷീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന് പിന്നിൽ കുടുംബ തർക്കമാണെന്ന് പൊലീസ് പറഞ്ഞു.
STORY HIGHLIGHTS: Attempt to kill sister in Thiruvananthapuram
- TAGS:
- Thiruvananthapuram
- Police
Next Story