Top

'കൈ കഴുകാൻ ഒന്നു വിലങ്ങഴിച്ചതാ'; കഞ്ചാവ് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി

26 Jan 2022 1:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈ കഴുകാൻ ഒന്നു വിലങ്ങഴിച്ചതാ; കഞ്ചാവ് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി
X

തിരുവനന്തപുരം: ക‍ഞ്ചാവ് കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിൽ നിന്ന് വിദ​ഗദ്ധമായി ഓടി രക്ഷപ്പെട്ടത്. ഒഡിഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ കഞ്ചാവുമായി കഴക്കൂട്ടം പൊലീസിന്റെ പിടിയിലാവുന്നത്. വൈകുന്നേരത്തോടെ പൊലീസിന് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

രാത്രിയായതിനാൽ കോടതിയിൽ ഹാജരാക്കുന്നത് രാവിലെത്തേക്ക് മാറ്റിയിരുന്നു. രാത്രി ഭക്ഷണം കഴിക്കാനായി പ്രതിയുടെ കൈ വിലങ്ങ് പൊലീസുകാർ നീക്കം ചെയ്തു. ഈ തക്കം നോക്കി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. പൊലീസിനെ തള്ളിമാറ്റിയാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് ഓടിയത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

Next Story