Top

സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം; പ്രതി പിടിയിൽ

6 Aug 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം; പ്രതി പിടിയിൽ
X

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മര്‍ദ്ദനമേറ്റത്. കരുനാഗപ്പള്ളിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിനെക്കൊണ്ട് കാല് പിടിപ്പിച്ച ശേഷമായിരുന്നു ആക്രണം.

കൊറിയര്‍ നല്‍കാനെന്ന പേരിൽ ഇവര്‍ യുവാവിനെ വിളിച്ചുവരുത്തി, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. പ്രതികള്‍ തന്നെയാണ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. മര്‍ദ്ദനമേറ്റ യുവാവിന്റെ മൊഴിയും ഫോണിലെ കോള്‍ ലിസ്റ്റും പരിശോധിച്ചതോടെ മർദ്ദിച്ചയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

ഇയാൾക്കെതിരെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗം, പിടിച്ചുപറി ഉള്‍പ്പെടെയുള്ള 15 കേസുകള്‍ പ്രതി പിടികിട്ടാപുള്ളിയാണ്. 2018ല്‍ ഓടനാവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രസംഗവേദിയില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു, തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു, വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്നു എന്നിങ്ങനെയുള്ള കേസിൽ ഇയാൾ പ്രതിയാണ്. തെന്മലയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പരുക്കേറ്റ അച്ചുവിന് വിദ്ഗദ പരിശോധനയ്ക്ക് വിധേയയാക്കി.

STORY HIGHLIGHTS: A young man was brutally beaten for allegedly insulting him on social media; Accused in custody

Next Story