Top

ഏഴ് വയസുകാരനായ പേരക്കുട്ടിയെ പീഡിപ്പിച്ച 64കാരന് 73 വർഷം തടവ്; സംഭവം ഇടുക്കിയിൽ

പ്രതി നൽകുന്ന പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോ​ഗിക്കാൻ കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്.

21 March 2022 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴ് വയസുകാരനായ പേരക്കുട്ടിയെ പീഡിപ്പിച്ച 64കാരന് 73 വർഷം തടവ്; സംഭവം ഇടുക്കിയിൽ
X

ഇടുക്കി: പേരക്കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച 64കാരന് 73 വർഷം തടവ് ശിക്ഷ. ഇടുക്കി അതിവേ​ഗ കോടതിയുടേതാണ് വിധി. 73 വർഷം തടവിനെ കൂടാതെ 1,60,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിലായി വിധിച്ച എല്ലാ ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ചുരുങ്ങിയത് 20 വർഷം പ്രതി ജയിലിലാവും.

പ്രതി നൽകുന്ന പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോ​ഗിക്കാൻ കോടതി വിധിയിൽ നിർദേശിച്ചിട്ടുണ്ട്. 2019 തിൽ മുരക്കാശ്ശേരി പേലീസ് അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. ജാതിയ്ക്കാപെറുക്കി തിരികെ വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരിൽ കണ്ടത്. തുടന്ന് അവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുരിക്കാശ്ശേരി പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു.

പ്രതിയായ പിതാവിനെ രക്ഷിയ്ക്കുവാൻ കൃത്യത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണാ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു എന്ന സവിശേഷതയും കേസിനുണ്ട്. വിവിധ വകുപ്പുകളിലായി 73 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും.

Story highlights: 64-year-old jailed for 73 years for molesting seven-year-old grandson in Idukki

Next Story