Top

19 വാഹനങ്ങള്‍ തകര്‍ത്തു; 'മോഷണശ്രമമല്ല, മയക്കുമരുന്ന് അടിമ'

കല്ലുപയോഗിച്ചാണ് വാഹനങ്ങള്‍ തകര്‍ത്തത്.

10 Oct 2021 6:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

19 വാഹനങ്ങള്‍ തകര്‍ത്തു; മോഷണശ്രമമല്ല, മയക്കുമരുന്ന് അടിമ
X

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക്് ചെയ്ത വാഹനങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. മോഷണ ശ്രമമല്ല നടന്നതെന്നും മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ വാഹനങ്ങള്‍ തകര്‍ത്തതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞദിവസമാണ് തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ 19 വാഹനങ്ങളാണ് അടിച്ചു തകര്‍ത്തത്. രാവിലെ നാലരയോടുകൂടി യാത്രക്കാരിലൊരാള്‍ കാറെടുക്കാന്‍ എത്തിയപ്പോഴാണ് വാഹനങ്ങള്‍ തല്ലിതകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വാഹനങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍പെട്ടത്. 19 ഓളം വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് വാഹനങ്ങള്‍ തകര്‍ത്തത്.

Next Story

Popular Stories