Top

'ദേ നിന്റെ ടീം 97 ന് പുറത്ത്' ; റെയ്‌നയെ ട്രോളുന്ന യുവിയുടെ ദൃശ്യം വൈറല്‍

ചെന്നൈ-മുംബൈ പോരാട്ടം നടക്കുന്നതിനിടെയാണ് വീഡിയോ എടുത്തിരിക്കുന്നത്.

13 May 2022 3:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേ നിന്റെ ടീം 97 ന് പുറത്ത് ; റെയ്‌നയെ ട്രോളുന്ന യുവിയുടെ ദൃശ്യം വൈറല്‍
X

ചെന്നൈ സൂപ്പര്‍ കിങ്ങ്സും മുംബൈയും തമ്മിലുള്ള മത്സരത്തെ ട്രോളി യുവരാജിന്റെ സെല്‍ഫി വീഡിയോ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം ചെന്നൈ-മുംബൈ പോരാട്ടം നടക്കുന്നതിനിടെയാണ് വീഡിയോ എടുത്തിരിക്കുന്നത്.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സും മുംബൈ ഇന്ത്യന്‍സും. ഇരുടീമുകളും തമ്മിലുള്ള കളി ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ്. പക്ഷെ ഇത്തവണ രണ്ടു ടീമികളുടേയും പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അവസാന സ്ഥാനത്തായ ഇരു ടീമുകളും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്കായിരുന്നു ജയം. ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റിനാണ് മുംബൈ ജയിച്ചത്. പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും ഇരു ടീമിന്റേയും ആരാധകര്‍ മത്സരത്തെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയെ ട്രോളുന്ന യുവിയുടെ വീഡിയോ പുറത്തു വന്നത്. ചെന്നൈ മുന്‍ താരം കൂടിയായ റെയ്നയുമായുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

'ഇന്ന് നിന്റെ ടീം 97ന് പുറത്തായി. എന്താണ് പറയാനുള്ളത്? ' എന്ന റെയ്നയോട് വീഡിയോയില്‍ യുവി ചോദിക്കുന്നു. ' ഞാന്‍ മത്സരത്തിന്റെ ഭാഗമായിരുന്നില്ല' എന്ന് റെയ്ന മറുപടിയും പറയുന്നുണ്ട്. തുടര്‍ന്ന് യുവി പൊട്ടിച്ചിരിക്കുന്നു. ഒരു ഇന്‍ഡോര്‍ ഫുഡ്ബോള്‍ മത്സരത്തിനിടെയാണ് യുവി വീഡിയോ എടുത്തിരിക്കുന്നത്.

ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ഭാഗമായിരുന്നു റെയ്ന. 2019 ല്‍ മുംബൈക്ക് വേണ്ടിയായിരുന്നു യുവരാജ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.

story highlights : Yuvraj Singh Trolls Suresh Raina Over CSK's Poor Batting Performance vs MI

Next Story

Popular Stories