Top

'കളിച്ചിട്ടും നിങ്ങളവനെ എന്തിന് പുറത്തു നിര്‍ത്തുന്നു?'; മലയാളി താരത്തിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി

''സഞ്ജുവിന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന സെലക്ടര്‍മാര്‍ നല്‍കണമെന്നും പലതവണ മികവ് തെളിയിച്ചിട്ടും എന്തിനാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്'' -എന്നും മന്ത്രി ആരാഞ്ഞു.

17 Nov 2021 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളിച്ചിട്ടും നിങ്ങളവനെ എന്തിന് പുറത്തു നിര്‍ത്തുന്നു?; മലയാളി താരത്തിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി
X

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബി.സി.സി.ഐ. തഴയുകയാണെന്ന് ആരോപണമുന്നയിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സഞ്ജുവിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി ഈ ആശങ്ക പങ്കുവച്ചത്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു പിന്നാലെ യുവതാരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഇതാണ് മന്ത്രിയുടെ ആരോപണത്തിനു പിന്നില്‍.

ടീമില്‍നിന്ന് തഴയപ്പെട്ടത്തിനു പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവയ്ക്കുന്നത്. ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറികളടക്കം 228 റണ്‍സ് നേടിയ സഞ്ജുവിന്റെ മികവില്‍ കേരളം ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

''സഞ്ജുവിന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന സെലക്ടര്‍മാര്‍ നല്‍കണമെന്നും പലതവണ മികവ് തെളിയിച്ചിട്ടും എന്തിനാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്'' -എന്നും മന്ത്രി ആരാഞ്ഞു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം:-

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.

ഐപിഎല്‍ - 14 ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ - ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം?


Next Story

Popular Stories