Top

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി സമ്മാനിക്കാതെ ബംഗ്ലാദേശ്!!!

സാധാരണ കിരീടം സമ്മാനിക്കാന്‍ ചുമതലപ്പെട്ടിരുന്നയാള്‍ക്ക് വരാനായില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ചുമതല കൈമാറാറുണ്ട്. പരമ്പരക്ക് ശേഷം ട്രോഫി നല്‍കാത്ത സംഭവങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

24 Nov 2021 6:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് ട്രോഫി സമ്മാനിക്കാതെ ബംഗ്ലാദേശ്!!!
X

ബംഗ്ലാദേശിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരിയിട്ടും പാകിസ്താന് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിക്കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മൂന്നു മത്സര പരമ്പരയില്‍ മൂന്നും ജയിച്ച പാക് ടീം ഒടുവില്‍ 'ചാമ്പ്യന്‍സ്' എന്നെഴുതിയ ബോര്‍ഡിനു മുന്നില്‍ നിന്നു സെല്‍ഫിയെടുത്തു സ്ഥലം വിടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മൂന്നാം മത്സരത്തിനു ശേഷം കിരീടം സമ്മാനിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് എത്താന്‍ കഴിയാതെ പോയതു കാരണമാണ് കിരീടം നല്‍കാത്തതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതല്ല കാരണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ പടലപ്പിണക്കമാണു കാരണമെന്നും ശ്രുതിയുണ്ട്.

സാധാരണ കിരീടം സമ്മാനിക്കാന്‍ ചുമതലപ്പെട്ടിരുന്നയാള്‍ക്ക് വരാനായില്ലെങ്കില്‍ മറ്റൊരാള്‍ക്ക് ചുമതല കൈമാറാറുണ്ട്. പരമ്പരക്ക് ശേഷം ട്രോഫി നല്‍കാത്ത സംഭവങ്ങള്‍ രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം വിവാദമായതോടെ പര്യടനത്തില്‍ ശേഷിക്കുന്ന ടെസ്റ്റ് പരമ്പര കൂടി കഴിഞ്ഞ ശേഷം രണ്ടു പരമ്പരകളുടെയും ട്രോഫികള്‍ ഒന്നിച്ചു നല്‍കുമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയതാണ് പാകിസ്താന്റെ ബംഗ്ലാദേശ് പരമ്പര. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഈ മാസം 30ന് ആരംഭിക്കും.

Next Story

Popular Stories