Top

കറന്‍സി നോട്ടില്‍ 'പിടിപ്പിച്ച' ചിപ്പ് ടോസ് കോയിനിലുമുണ്ടോ? ഗംഭീര ട്രോളുമായി സഹീര്‍ ഖാനും വസീം ജാഫറും

ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് ടോസ് ലഭിച്ചത് സൂചിപ്പുള്ള ട്രോള്‍ ട്വീറ്റുമായി സഹീറാണ് ആദ്യം കളത്തിലിറങ്ങിയത്.

25 Nov 2021 12:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കറന്‍സി നോട്ടില്‍ പിടിപ്പിച്ച ചിപ്പ് ടോസ് കോയിനിലുമുണ്ടോ? ഗംഭീര ട്രോളുമായി സഹീര്‍ ഖാനും വസീം ജാഫറും
X

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ കാണ്‍പൂരില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ട്വിറ്ററില്‍ തകര്‍പ്പന്‍ ട്രോളും ട്വീറ്റുകളുമായി ഇന്ത്യന്‍ മുന്‍ താരങ്ങളായ സഹീര്‍ ഖാനും വസീം ജാഫറും.

ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യക്ക് ടോസ് ലഭിച്ചത് സൂചിപ്പുള്ള ട്രോള്‍ ട്വീറ്റുമായി സഹീറാണ് ആദ്യം കളത്തിലിറങ്ങിയത്.

''ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യക്ക് ടോസ്!!! വിശ്വസിക്കാനാകുന്നില്ല. ഇപ്പോള്‍ ആദ്യ ടെസ്റ്റിലും. കറന്‍സി നോട്ടില്‍ ഉള്ളതു പോലെ രഹസ്യ ചിപ്പ് ടോസ് കോയിനിലും പിടിപ്പിച്ചിട്ടുണ്ടോ'' തമാശയാണെന്ന മുനകൂര്‍ ജാമ്യത്തോടെ സഹീര്‍ ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ''ഇതുപോലെ വിരളമായി മാത്രം സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയാമോ'' എന്നും മറ്റ് ക്രിക്കറ്റ് താരങ്ങളോട് സഹീര്‍ ഖാന്‍ ചോദിച്ചു.


സഹീറിന്റെ ചോദ്യത്തിന് മറുപടിയുമായി വസീം ജാഫറാണ് രംഗത്തു വന്നത്. കുറിക്കുകൊള്ളുന്ന മറുപടികള്‍ നല്‍കുന്നതില്‍ അഗ്രഗണ്യനായ ജാഫര്‍ പഴയ ഒരു മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡ് പങ്കുവച്ചാണ് സഹീറിനു മറുപടി നല്‍കിയത്.


ഇരുതാരങ്ങളും ഒന്നിച്ചു കളിച്ച ഒരു മത്സരത്തിന്റെ സ്‌കോര്‍ബോര്‍ഡായിരുന്നു അത്. അതില്‍ സഹീര്‍ ഖാനെക്കാള്‍ മികച്ച എക്കണോമിയില്‍ ജാഫര്‍ ബൗള്‍ ചെയ്തതായി കാണാം. അതു സൂചിപ്പിച്ച് സഹീറിന്റെ ചോദ്യത്തിന് ഉത്തരമെന്നോണം ''ക്രിക്കറ്റ് അപൂര്‍വമായ സംഭവിച്ച കാര്യങ്ങള്‍ വേറെയുമുണ്ട്. പക്ഷേ ഒന്നും സഹീറിനെക്കാള്‍ മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ച് ജാഫര്‍ എന്നതിനേക്കാള്‍ അപൂര്‍വമായതല്ല'' എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.


ഇതിന് ഉടനടി സഹീറും മറുപടി നല്‍കി. അതും ഒരു സ്‌കോര്‍കാര്‍ഡ് ആയിരുന്നു. രണ്ട് ഇന്നിങ്സിലും വസീം ജാഫറിനേക്കാള്‍ കൂടുതല്‍ റണ്‍സുള്ള സ്‌കോര്‍ കാര്‍ഡുമായി. അതിനു ഇതുവരെ ജാഫര്‍ മറുപടി നല്‍കിയിട്ടില്ല. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Next Story

Popular Stories