Top

''വയസാനാലും ഉന്‍ സ്‌റ്റൈലും അഴഹും ഇന്നും ഉന്നൈ വിട്ടു പോകലെ''; ഹൈദരാബാദിനെ കുത്തി കാന്‍ഡിസ് വാര്‍ണര്‍

ട്വിറ്ററിലൂടെ ആഹ്‌ളാദം പങ്കിട്ട കാന്‍ഡിസ് കൂട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരു കൊട്ടും കൊടുത്തു.

15 Nov 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയസാനാലും ഉന്‍ സ്‌റ്റൈലും അഴഹും ഇന്നും ഉന്നൈ വിട്ടു പോകലെ; ഹൈദരാബാദിനെ കുത്തി കാന്‍ഡിസ് വാര്‍ണര്‍
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലഡിനെ തോല്‍പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയതിനു പിന്നാലെ എല്ലാ കണ്ണുകളും ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മേലാണ്. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയുടെ വിജയശില്‍പിയായ വാര്‍ണര്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് നാട്ടിലേക്കു മടങ്ങുന്നത്.

ലോകകപ്പ് ആരംഭിക്കും മുമ്പ് വരെ മോശം ഫോമിലൂടെ കടന്നുപോയിരുന്ന വാര്‍ണര്‍ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പില്‍ നടത്തിയത്. ഒരു മാസം മുമ്പ് നടന്ന ഐ.പി.എല്ലില്‍ മോശം ഫോമും പ്രായക്കൂടുതലും ചൂണ്ടിക്കാട്ടി സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ നായകനായ വാര്‍ണറിനെ ആദ്യം നായകസ്ഥാനത്തു നിന്നും പിന്നീട് പ്ലേയിങ് ഇലവനില്‍ നിന്നും നീക്കിയിരുന്നു.

ലീഗില്‍ ടീമിന്റെ അവസാന മത്അരങ്ങളില്‍ പലതും ഹോട്ടല്‍ മുറിയിലിരുന്നാണ് വാര്‍ണര്‍ കണ്ടത് പോലും. ടീമിന്റെ പതാകയുമായി ഗ്യാലറിയില്‍ നിരാശയോടെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുന്ന വാര്‍ണറിന്റെ ചിത്രം ഇക്കഴിഞ്ഞ ഐ.പി.എല്ലിന്റെ സങ്കടക്കാഴ്ചയായിരുന്നു.

എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ലോകകപ്പില്‍ കണ്ടത്. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. അവസാന മൂന്ന് മത്സരങ്ങളില്‍ 89, 49, 53 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്‌കോറുകള്‍. ഒടുവില്‍ കാവ്യനീതിയെന്നോണം പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും.

വാര്‍ണറുടെ പ്രകടനത്തില്‍ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ക്ക് ആഹ്‌ളാദം അടക്കാനായില്ല. ട്വിറ്ററിലൂടെ ആഹ്‌ളാദം പങ്കിട്ട കാന്‍ഡിസ് കൂട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരു കൊട്ടും കൊടുത്തു.

വാര്‍ണറുടെ ചിത്രം പങ്കുവച്ചു ''മികച്ച ഫോമിലല്ല, വയസായി, പഴയ വേഗമില്ല''. അഭിന്ദനങ്ങള്‍ വാര്‍ണര്‍.'' എന്നാണ് കാന്‍ഡിസ് ട്വിറ്ററില്‍ കുറിച്ചത്. കൂടെ പൊട്ടിച്ചിരിക്കുന്ന ഒരു സ്മൈലിയും ചേര്‍ത്തിട്ടുണ്ട്. വാര്‍ണറിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സണ്‍റൈസേഴ്‌സ് പറഞ്ഞ കാരണങ്ങളാണ് കാന്‍ഡിസ് ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്. നേരത്തെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും വാര്‍ണറെ പുകഴ്ത്തിയിരുന്നു. താരത്തെ എഴുതിത്തള്ളിയവര്‍ക്കുള്ള ചുട്ടമറുപടിയാണ് ലോകകപ്പില്‍ കണ്ടതെന്നാണ് ഫിഞ്ച് പറഞ്ഞത്.




Next Story

Popular Stories