Top

വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടെന്നു സൂചന; 'ഹൃദഭയഭേദക' ചിത്രങ്ങളുമായി താരം

2014-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് 5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തിയത്. 2015-ല്‍ നായകസ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ 2016-ല്‍ ടീമിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. ബാറ്റിങ്ങിലും മിന്നുന്ന ഐതിഹാസിക പ്രകടനമാണ് താരം കാഴ്ചവെച്ചത്. 95 മത്സരങ്ങളില്‍ 4014 റണ്‍സ് നേടിയ വാര്‍ണറാണ് ടീമിനായി 3000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ഏക താരം.

10 Oct 2021 5:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാര്‍ണര്‍ സണ്‍റൈസേഴ്‌സ് വിട്ടെന്നു സൂചന; ഹൃദഭയഭേദക ചിത്രങ്ങളുമായി താരം
X


ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ നായകനും നിലവിലെ താരവുമായ ഡേവിഡ് വാര്‍ണര്‍ ക്ലബുമായി വഴിപിരിഞ്ഞതായി സൂചന. താരം ഇന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഈ ആശങ്ക പരത്തുന്നത്.

ഹൃദയഭേദകമായ കുറിപ്പിനൊപ്പം ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ളതാണ് ഇതിലെ അവസാന ചിത്രം. എന്നാല്‍ ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.


ഈ സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ നായകനായിരുന്ന വാര്‍ണറിനെ പാതിവഴിയില്‍ സ്ഥാനത്തു നിന്നു തെറിപ്പിച്ചതിനു പുറമേ താരത്തെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താക്കിയിരുന്നു. ബാറ്റിംഗിലെ മോശം ഫോമാണ് താരത്തെ സൈഡ് ബഞ്ചിലേക്ക് മാറ്റിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ടീം മാനേജ്‌മെന്റിലെ ഉന്നതനും മുന്‍ പരിശീലകനുമായിരുന്ന ടോം മൂഡിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നു പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സീസണിലാകെ എട്ട് ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 195 റണ്‍സാണ് സമ്പാദ്യം.

2014-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് 5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ എത്തിയത്. 2015-ല്‍ നായകസ്ഥാനം ഏറ്റെടുത്ത വാര്‍ണര്‍ 2016-ല്‍ ടീമിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. ബാറ്റിങ്ങിലും മിന്നുന്ന ഐതിഹാസിക പ്രകടനമാണ് താരം കാഴ്ചവെച്ചത്. 95 മത്സരങ്ങളില്‍ 4014 റണ്‍സ് നേടിയ വാര്‍ണറാണ് ടീമിനായി 3000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ഏക താരം.

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400-ലധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ കൂടിയാണ്. ഈ സീസണിലെ നിരാശയ്ക്കിടയിലും ഹൈദരാബാദ് ഒഴിവാക്കിയാല്‍ അടുത്ത സീസണില്‍ മെഗാ താരലേലത്തില്‍ ക്യാപ്റ്റന്‍സി കൂടി പരിഗണിച്ച് വാര്‍ണര്‍ക്കായി ശക്തമായ ലേലം നടക്കും എന്നാണ് ആരാധകരുടെ വിശ്വാസം.

Next Story

Popular Stories