ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികള്‍: സച്ചിനൊപ്പം കോഹ്ലി
ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലിയും എത്തിയിരിക്കുന്നത്.
10 Jan 2023 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലി. ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്ലിയും എത്തിയിരിക്കുന്നത്. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെയാണ് കോഹ്ലി തന്റെ 20-ാം സെഞ്ചുറി നേടിയത്. ഹോംഗ്രൗണ്ടിലെ 102 ഏകദിന മത്സരങ്ങളില്‍ നിന്നാണ് കോഹ്ലി 20 സെഞ്ചുറി സ്വന്തമാക്കിയത്. 164 മത്സരങ്ങളില്‍ നിന്നാണ് സച്ചിന് 20 സെഞ്ചുറികള്‍ നേടിയത്.
Next Story